സവാദിന് പൂമാലയും തനിക്ക് കല്ലേറുമാണ് ലഭിക്കുന്നത്; കെഎസ്ആർടിസിയിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലെ പരാതിക്കാരി
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സവാദിന് ആൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിനെതിരെ പരാതിക്കാരിയായ നന്ദിത രംഗത്ത്. പ്രതിക്ക് സ്വീകരണം നൽകിയ നടപടി ലജ്ജിപ്പിക്കുന്നതാണെന്ന് നന്ദിത പ്രതികരിച്ചു. സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് ലഭിക്കുന്നത്. മാലയിട്ടു മാത്രം സ്വീകരിക്കാൻ എന്ത് സൽകർമ്മമാണ് സവാദ് ചെയ്തതെന്നും പരാതിക്കാരി ചോദിക്കുന്നു.