Tuesday, January 7, 2025
Kerala

കെഎസ്ആർടിസിയിൽ പുതിയ ശമ്പളപരിഷ്ക്കരണക്കരാർ ഒപ്പുവച്ചു

 

കെഎസ്ആർടിസിയിൽ പുതിയ ശമ്പളപരിഷ്ക്കരണക്കരാർ ഒപ്പുവച്ചു. ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് 23,000 രൂപയാണ് കുറഞ്ഞ ശമ്പളം. 2016-ൽ നടപ്പാക്കേണ്ട ശമ്പളപരിഷ്ക്കരണമാണ് കെഎസ്ആർടിയിൽ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളസ്കെയിൽ ആയ 23,000 – 105300 എന്നതാണ് കെഎസ്ആർടിസി ജീവനക്കാരുടെയും മാസ്റ്റർ സ്കെയിൽ.

പുതുക്കിയ ശമ്പളം ഫെബ്രുവരി മുതൽ കിട്ടും. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പാക്കണമെന്ന് ഒപ്പുവയ്ക്കൽ ചടങ്ങിൽ സിഐടിയു ആവശ്യപ്പെട്ടു. എല്ലാ വനിതാജീവനക്കാർക്കും നിലവിലുള്ള പ്രസവാവധിക്ക് പുറമേ ഒരു വർഷക്കാലത്തേക്ക് ശമ്പളമില്ലാത്ത അവധി കൂടി അനുവദിച്ചു. ഈ കാലയളവിൽ 5000 രൂപ നൽകും.

Leave a Reply

Your email address will not be published. Required fields are marked *