Wednesday, April 16, 2025
Gulf

ഒഡിഷ ട്രെയിൻ ദുരന്തം; അനുശോചനമറിയിച്ച് സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാനും

ഒഡീഷയിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അനുശോചനമറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനയച്ച സന്ദേശത്തിലാണ് ഇരുവരുടെ തങ്ങളുടെ അനുശോചനവും ദുഃഖവും അറിയിച്ചത്.

‘ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് നിരവധി ട്രെയിനുകൾ കൂട്ടിയിടിച്ചതിന്റെ വാർത്തയും സംഭവത്തിൽ നൂറുകണക്കിനാളുകൾ മരിച്ചതും നിരവധി പേർക്ക് പരുക്കേറ്റതായും അറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ’ – യെന്നും സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാനും സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *