ശിഹാബ് തങ്ങൾ അക്കാദമി ഓഫ് പാരാമെഡിക്കൽ സയൻസിൽ ആർട്സ് ഫെസ്റ്റും അവാർഡ് ദാനവും.
തിരൂർ:ശിഹാബ് തങ്ങൾ അക്കാദമി ഓഫ് പാരാമെഡിക്കൽ സയൻസിലെ ഈ വർഷത്തെ ആർട്ട്സ് ഫെസ്റ്റ് ഇന്ന് രാവിലേ10 മണിക്ക് ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. അക്കാദമി ഡയറക്ടർ മുഹമ്മദ് മുസ്തഫ അധ്യക്ഷനായിരുന്നു. വിവിധ കോഴ്സുകളുടെ കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.