Thursday, January 9, 2025
Kerala

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം

 

മലപ്പുറം :പുഞ്ചിരിക്കുന്ന മുഖം, പതിഞ്ഞ ശബ്ദം,രഷ്ട്രീയവും മതവും സാമൂഹ്യ സേവനവും ഒരാളിൽ സമ്മേളിച്ച അപൂർവ വ്യക്തിത്വം.പകരം വയ്ക്കാനാകാത്ത ചരിത്ര നിയോഗമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ജനമനസുകളിൽ വ്യക്തി മുദ്രപതിപ്പിച്ച ശിഹാബ് തങ്ങളുടെ വിയോഗം ഇന്നും നികത്താനാവാത്ത വിടവാണ്.

ബാബരി മസ്ജിദിന്റെ ധ്വംസന നാളിൽ മലയാളക്കരയിലെ സമാധാനത്തിന്റെ ശബ്ദ വീചികൾക് ശിഹാബ് തങ്ങളുടെ സ്വരമായിരുന്നു. കൊടപ്പനക്കൽ തറവാടിന്റെ വരാന്തയിലെ വട്ടമേശയ്ക്ക് അരികിൽ മാലോകർക്ക് മുഴുവൻ സ്വാന്തനവുമായി എന്നും തങ്ങളുണ്ടായിരുന്നു.
മലർക്കെ തുറന്നിട്ട ആ കവാടം ആദ്യമായി അടഞ്ഞത് 2009 ഓഗസ്റ്റ് ഒന്നിനാണ്.

രാഷ്ട്രീയത്തിൽ അമരത്തിലിരിക്കുമ്പോഴും പ്രതിയോഗികൾക്ക് വരെ ആദരണീയനായിരുന്നു ശിഹാബ് തങ്ങൾ, അവസരങ്ങൾ മലർക്കെ തുറക്കെപെട്ടിട്ടും അധികാര രാഷ്ട്രീയത്തിൽ നിന്നും അകന്ന് നിന്ന ജീവിതം.

 

 

Leave a Reply

Your email address will not be published. Required fields are marked *