മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
മലപ്പുറം ചോക്കാട് 112.67 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ കാളികാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫൽ ബാബു, മുഹമ്മദ് എന്നിവർ ആണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് നൗഫൽ ബാബുവിന് മയക്ക് മരുന്ന് എത്തിച്ചു നൽകുന്നത് എക്സൈസ് കണ്ടെത്തി. പിടികൂടിയ എംഡിഎംഎക്ക് വിപണിയിൽ ആറ് ലക്ഷത്തിലേറെ വിലമതിക്കുമെന്ന് കാളികാവ് എക്സൈസ് ഇൻസ്‌പെക്ടർ ടി ഷിബുമോൻ പറഞ്ഞു.