‘ബിജെപി വലിയ അപകടം’; കോൺഗ്രസ് ഉത്തരവാദിത്തം കാണിക്കണം, തർക്കങ്ങൾക്കല്ല പ്രാധാന്യം നൽകേണ്ടതെന്ന് എം.വി.ഗോവിന്ദൻ
കർണാടകയിൽ ബിജെപിയെ തോൽപ്പിച്ചത് നിർണായക കാൽവെപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വന്തം താൽപര്യങ്ങൾക്കല്ല കോൺഗ്രസ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. ബി ജെ പി യാണ് വലിയ അപകടം. പ്രതിപക്ഷത്തിന്റെയും പ്രാദേശിക പാർട്ടികളുടെയും ഏകോപനം ഉണ്ടാകണം. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടണം. ഇരുനേതാക്കൾ തമ്മിലുള്ള തർക്കങ്ങൾക്കല്ല പ്രാധാന്യം നൽകേണ്ടതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
മതനിരപേക്ഷവോട്ടുകൾ ഒന്നിപ്പിച്ചാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാമെന്ന് എം വി ഗോവിന്ദൻ നേരത്തെയും പറഞ്ഞിരുന്നു . ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് ഒറ്റയ്‌ക്കു കഴിയുമെന്ന് വിചാരിച്ചാൽ വലിയ തോൽവിയാകും നേരിടേണ്ടിവരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.