Thursday, January 23, 2025
Kerala

തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

തൃശൂര്‍ കുന്നംകുളത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയിരുന്ന ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് സ്ത്രീകളാണ് മരിച്ചത്. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍പ്പെട്ടത് പഴുന്നാന സ്വദേശികളാണെന്ന് സൂചനയുണ്ട്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോയ ആംബുലന്‍സും മറിഞ്ഞു. ഡ്രൈവര്‍ റംഷാദിന് പരുക്കേറ്റു.റംഷാദിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *