മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് അപകടം; 8 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞു 8 പേർ മരിച്ചു.നിരവധി പേർക്ക് പരുക്കേറ്റു. 40 ഓളം പേർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
പൂനൈയിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഓൾഡ് മുംബൈ- പൂനെ ദേശീയ പാതയിൽ ഷിംഗ്രോബ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.