Thursday, January 9, 2025
National

ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞ് മാതാപിതാക്കൾ കടന്നുകളഞ്ഞു; രാത്രി പേടിച്ചുകരഞ്ഞ് നാല് കുട്ടികൾ

മധ്യ പ്രദേശിലെ ഇൻഡോറിൽ മക്കളെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നുകളഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. 2 മുതൽ 8 വയസുവരെ പ്രായമുള്ള മക്കളെ ഉപേക്ഷിച്ചാണ് മാതാപിതാക്കൾ കടന്നുകളഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കൾ ഒളിവിലാണ്.

ഇൻഡോറിലെ സർക്കാർ ആശുപത്രിയ്ക്ക് പുറത്ത് കരഞ്ഞുകൊണ്ടിരുന്ന നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. 2, 4 വയസുള്ള രണ്ട് ആൺകുട്ടികളെയും 6, 8 വയസുള്ള രണ്ട് പെൺകുട്ടികളെയും ഉപേക്ഷിച്ചാണ് മാതാപിതാക്കൾ മുങ്ങിയത്. തങ്ങൾക്ക് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് മാതാപിതാക്കൾ പോയതാണെന്നും പിന്നീട് മടങ്ങിവന്നില്ലെന്നും കുട്ടികൾ പൊലീസിനെ അറിയിച്ചു. കുട്ടികൾ ഇപ്പോൾ ചൈൽഡ് ലൈൻ്റെ സംരക്ഷണയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *