ഒന്നാം ലാവലിൻ കേസ് എവിടെ പോയെന്ന് സിപിഎം തന്നെ വ്യക്തമാക്കണം; വി.ഡി.സതീശൻ
ഒന്നാം ലാവലിൻ കേസ് എവിടെപ്പോയെന്ന് സിപിഎം തന്നെ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. കേസ് എവിടെ പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതിപക്ഷത്തോടല്ല ചോദിക്കേണ്ടത്. മുപ്പത്തിമൂന്ന് തവണ കേസ് മാറ്റിവച്ചതിലൂടെ സിപിഎം ബിജെപി കൂട്ടുകെട്ട് വ്യക്തമായെന്നും വിഡിസതീശൻ വ്യക്തമാക്കി.
എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അഴിമതിയും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒന്നാം ലാവലിൻ കേസ് എന്തായി എന്ന് ആദ്യം പറയണം എന്നിട്ട് മതി രണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ സമരങ്ങളും തകർന്ന് തരിപ്പണമായെന്നും അദ്ദേഹം പറഞ്ഞു.