ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഇന്ന് സിബിഐക്ക് മുന്നിൽ മൊഴി നൽകും
ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഇന്ന് സിബിഐക്ക് മുന്നിൽ മൊഴി നൽകാനായി ഹാജരാകും. ജമ്മുകശ്മീരിലെ റിലയൻസ് ഇൻഷുറൻസ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് സത്യപാൽ മാലിക് സി ബിഐക്ക് മൊഴി നൽകുക.
സത്യപാൽ മാലികിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഏപ്രിലിൽ ഇൻഷുറൻസ് പദ്ധതി അഴിമതിയിൽ സിബിഐ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.സത്യമാൽ പാലിക്കിൽ നിന്ന് നേരത്തെ സിബിഐ മൊഴി. രേഖപ്പെടുത്തിയിരുന്നു.
ആർഎസ്എസ് നേതാവ് രാംമാദവ് റിലയൻസ് ഇൻഷുറൻസ് പദ്ധതി റദ്ധാക്കാതിരിക്കാൻ തനിക്ക് മേൽ സമ്മർദ്ധം ചെലുത്താൻ ശ്രമിച്ചതായും, പദ്ധതിയെ കുറിച്ച് അന്വേഷിക്കാൻ ഒരു ദിവസം രാവിലെ 7 മണിക്ക് തന്റെ ഔദ്യോഗിക വസതിയിൽ എത്തിയതായും സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തൽ സംബന്ധിച്ച ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി അശോക റോഡിലെ സിബിഐയുടെ ഗസ്റ്റ് ഹൗസിൽ ഹാജരാകാനാണ് സിബിഐ സത്യപാൽ മാലിക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.