‘അരിക്കൊമ്പൻ ഒറ്റയ്ക്കല്ല, ദൗത്യം ഇന്നുതന്നെ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കുന്നു’; എ.കെ ശശീന്ദ്രൻ
അരിക്കൊമ്പൻ ദൗത്യം ഇന്നുതന്നെ ലക്ഷ്യം കാണുമെന്നാണ് കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. മൂന്ന് മണിവരെ മാത്രമേ മയക്കുവെടിവയ്ക്കാൻ നിലവിലെ നിയമം അനുവദിക്കുകയുളളൂ. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്നം. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്നം. അരിക്കൊമ്പനെ എങ്ങോട്ട് കൊണ്ടുപോകും എന്നത് പിടിച്ച ശേഷം വ്യക്തമാക്കുമെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം നീളുന്നു. ആനയെ കണ്ടെത്തിയെങ്കിലും വെടിവയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂട്ടമായി ആനകൾ നിൽക്കുന്നതിനാലാണ് ദൗത്യസംഘത്തിന് അടുത്തേക്ക് ചെല്ലാൻ സാധിക്കാത്തത്. രണ്ട് തവണ പടക്കം പൊട്ടിച്ചിട്ടും ആറോളം ആനകളുടെ കൂട്ടത്തിൽ നിൽക്കുന്ന അരിക്കൊമ്പനെ ഒറ്റ തിരിക്കാൻ കഴിയാത്തതാണ് ഭൗത്യം നീളാൻ കാരണം.