കേരളീയ വേഷത്തില്‍ പ്രധാനമന്ത്രി കൊച്ചിയില്‍; യുവം വേദിയിലേക്ക് കാല്‍നട യാത്ര
ബിജെപിയുടെ യുവം 2023 വേദിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. കേരള സ്‌റ്റൈലില്‍ കസവുമുണ്ടും ജുബ്ബയുമുടുത്താണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കനത്ത സുരക്ഷാ വലയങ്ങള്‍ക്കിടയിലും റോഡിലൂടെ കാല്‍നടയായി ജനങ്ങളെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി നീങ്ങുന്നത്.
പൊതുജനങ്ങള്‍, സിനിമാ,സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് കൊച്ചിയില്‍ നരേന്ദ്രമോദിയെ കാണാന്‍ എത്തിയിരിക്കുന്നത്.
നവ്യാ നായര്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും, സ്റ്റീഫന്‍ ദേവസിയുടെ സംഗീത പ്രകടനവും യുവം വേദിയില്‍ നടന്നു. പ്രൊഫസര്‍ എം കെ സാനു, ഗായകന്‍ വിജയ് യേശുദാസ്, നടന്‍ ഉണ്ണി മുകുന്ദന്‍, നടി അപര്‍ണാ ബാലമുരളി എന്നിവരും എത്തിയിട്ടുണ്ട്.
വെണ്ടുരുത്തി പാലം മുതല്‍ തേവര കോളജ് വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. യുവം പരിപാടിയില്‍ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും.