മലപ്പുറത്ത് വാഹനത്തിൽ നിന്ന് കുഴൽ പണം പിടികൂടി
മലപ്പുറം ചങ്ങരംകുളത്ത് വാഹനത്തിൽ നിന്ന് കുഴൽ പണം പിടികൂടി. 18.8 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ വാഹനത്തിലെ രഹസ്യ അറയിൽ നിന്ന് കൂടുതൽ പണം കണ്ടെത്തി. സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് 71.5 ലക്ഷം രൂപയുടെ കുഴൽപ്പണം കൂടി പിടിച്ചെടുത്തത്.
എടപ്പാൾ സ്വദേശികളായ ശങ്കർ, പ്രവീൺ, സന്തോഷ് എന്നിവരാണ് പണം കടത്തിയത്. ചങ്ങരംകുളം സി ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഡാൻസാഫിന്റെ സഹായത്തോടെ കുഴൽപ്പണം പിടികൂടിയത്.