Thursday, January 9, 2025
Kerala

കക്കട്ടിൽ ടൗണിൽ ഇരു നില കെട്ടിടം തകർന്നു വീണു

കുറ്റ്യാടി : കക്കട്ടിൽ ടൗണിൽ പലചരക്ക്​ കടയുടെ ഗോഡൗണായി ഉപയോഗിക്കുന്ന ഇരുനില കെട്ടിടം തകർന്നുവീണു. കൈവേലി റോഡിൽ കുന്നുപറമ്പിൽ രവീന്ദ്ര​ൻെറ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് കെട്ടിടമാണ് വെള്ളിയാഴ്ച വെളുപ്പിന് റോഡിൽ തകർന്നു വീണത്. പിലത്തോട്ടത്തിൽ രാജ​ൻെറ കടയുടെ ഗോഡൗണാണിത്. ആളപായമില്ല. അഞ്ചു മണിക്കു ശേഷമാണ്​ സംഭവമെന്ന് യാത്രക്കാർ പറഞ്ഞു. നാട്ടുകാരും നാദാപുരം ഫയർഫോഴ്സും സഥലത്തെത്തി റോഡിൽ വീണുകിടന്ന കെട്ടിടാവശിഷ്​ടങ്ങൾ നീക്കി. വ്യാപാരവസ്തുക്കൾ മറ്റൊരു സ്​ഥലത്തേക്ക് മാറ്റി. 

Leave a Reply

Your email address will not be published. Required fields are marked *