വൈക്കത്ത് നവജാത ശിശുവിനെ കുഴിച്ചിട്ടു; അഥിതിതൊഴിലാളികളുടെ കുട്ടിയെന്ന് സംശയം
വൈക്കത്ത് നവജാത ശിശുവിനെ കുഴിച്ചിട്ടു. അഥിതിതൊഴിലാളികളുടെ കുട്ടിയെന്ന് സംശയം. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് അഥിതിതൊഴിലാളിയായ യുവതി പ്രസവിക്കുന്നത്. എന്നാൽ കുട്ടിക്ക് ജീവനില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവർ താമസിക്കുന്ന വീടിന്റെ അടുത്ത് കുഴിച്ചിടുകയായിരുന്നു. പിന്നീട് നാട്ടുകാർ ആശാ വർക്കറിനെ സംഭവം അറിയിക്കുകയും, ആശാ വർക്കർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കാൻ തീരുമാനിച്ചത്.