കാസര്‍കോട് ബോവിക്കാനത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍
കാസര്‍കോട്: കാസര്‍കോട് ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. തെങ്ങ് കയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. ഭാര്യ സുഗന്ധിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണി സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നു. വഴക്കിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സുഗന്ധി.