അരിക്കൊമ്പൻ പുനരധിവാസം: മുതലമടയിൽ ഇന്ന് ഹര്‍ത്താല്‍
ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിൽ ആക്രമണം നടത്തുന്ന ഒറ്റയാൻ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ ആചരിക്കുന്നത്. കടകമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മുഖേന സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. നെന്മാറ എംഎല്‍എ കെ ബാബുവാണ് ഹര്‍ജി നല്‍കിയത്. ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.