ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക്
ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. 301 കോളനിയിൽ അരിക്കൊമ്പൻ്റ വീട് തകർക്കുകയായിരുന്നു. വീടിന്റെ അടുക്കളയും ഷെഡുമാണ് അരിക്കൊമ്പൻ തകർത്തത്. വി ജെ ജോർജ് എന്നയാളുടെ വീടാണ് തകർത്തത്. അയൽവാസികളും വനപാലകരും ചേർന്ന് ആനയെ തുരത്തുകയായിരുന്നു.
അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പറമ്പിക്കുളം ആദിവാസി മേഖലയാണ്. പത്ത് ആദിവാസി കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങളിവിടെയുണ്ട്. ഇത് കൂടാതെ പറമ്പിക്കുളം ആളിയാർ പ്രൊജക്റ്റ് കോളനികളുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. ഇവിടെ പൊതുവെ കാട്ടന ശല്യമുള്ള പ്രദേശമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്നും താഴേക്ക് ഇറങ്ങി വന്ന് മുതലമട, കൊല്ലങ്കോട് ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. കൃഷിക്ക് പ്രാധാന്യമുളള പ്രദേശമാണിത്. വ്യാപകമായി കൃഷിനാശമുണ്ട്. ഒരു വർഷം തന്നെ നാൽപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കണക്കാക്കുന്നത്. ഇങ്ങനെയുളള ഒരു സ്ഥലത്തേക്ക് അരിക്കൊമ്പൻ കൂടി എത്തുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നാണ് ഇവിടെയുള്ളവർ പേടിയോട് കൂടി ചിന്തിക്കുന്ന കാര്യം.