Thursday, January 23, 2025
World

ലോകത്തെ യുദ്ധങ്ങളെല്ലാം അവസാനിപ്പിക്കൂ, ഈസ്റ്റർ ദിനത്തിൽ ആഹ്വാനവുമായി മാർപ്പാപ്പ

റോം : ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസനാപ്പിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാര്‍പ്പാപ്പ. റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയ്നെയും അവിടത്തെ ജനതയെയും രക്തസാക്ഷികള്‍ എന്ന് മാര്‍പ്പാപ്പ വിശേഷിപ്പിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലക്കയില്‍ നടന്ന ഈസ്റ്റര്‍ദിന ശുശ്രൂഷകള്‍ക്ക് മാര്‍‍പ്പാപ്പ നേതൃത്വം നല്‍കി.

ശ്വാസകോശ അസുഖങ്ങളെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ആശുപത്രി വിട്ട ഫ്രാൻസിസ് മാര്‍പ്പാപ്പ് ഡോക്ടര്‍മാരുടെ കനത്ത നിരീക്ഷണത്തിലാണ് ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് നേൃതൃത്വം നല്‍കിയത്. റോമിലെ ശക്തമായ തണുപ്പിനെ തുടര്ന്ന് സെന്‍റ് പീറ്റേഴ്സ് ബസിലക്കയില്‍ പുറത്തുള്ള ചടങ്ങുകളില്‍പാപ്പ പങ്കെടുത്തില്ല. ഉയര്‍ത്തെഴുന്നേൽപ്പിന്റെ പ്രത്യാശയേകുന്ന തിരുനാളിൽ സമാധാനത്തിന്റെയും സഹനത്തിന്റെയും മാഹാത്മ്യത്തിലൂന്നിയായിരുന്നും ഫ്രാൻസീസ് പാപ്പയുടെ സന്ദേശം.

യുദ്ധത്തിന്‍റെ മഞ്ഞ് മൂടിയ കാറ്റിനെയും മറ്റ് അനീതികളെയും മറികടക്കാൻ ദൈവത്തിലേക്ക് തിരിയണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ബന്ധങ്ങളെ ശിഥിലമാക്കുന്ന സംഘർഷങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. മിടുക്കരും ശക്തരും മാത്രം മുന്നോട്ട് പോകുന്ന ലോകക്രമത്തില്‍ അപകട സാധ്യത ഏറെയാണ്. യുക്രയ്ൻ ജനതയ്ക്കുള്ള പൂര്‍ണ പിന്തുണ മാര്‍പ്പാപ്പ ആവര്‍ത്തിച്ചു. 8000 പേരാണ് ചടങ്ങുകളില്‍പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *