ആയിരങ്ങള്‍ക്ക് വിരുന്നൊരുക്കി മക്ക കെഎംസിസി മെഗാ ഇഫ്താര്‍ മീറ്റ്
മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ മീറ്റ് സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് പ്രവാസലോകത്ത് തന്നെ ശ്രദ്ധേയമായ നോമ്പ് തുറയാണ് മക്ക കെഎംസിസി സംഘടിപ്പിച്ചത്.
വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന മെഗാ ഇഫ്താര്‍ മീറ്റ് വരും വര്‍ഷങ്ങളിലും കൂടുതല്‍ സജീവമായി സംഘടിപ്പിക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ സെക്രട്ടറി മുസ്തഫ മലയില്‍ ചെയര്‍മാന്‍ സുലൈമാന്‍ മാളിയേക്കല്‍ ട്രെഷറര്‍ മുസ്തഫ മുഞ്ഞക്കുളം എന്നിവരും മറ്റു സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും ഏരിയ കമ്മിറ്റി നേതാക്കളും നേതൃത്വം നല്‍കി.