Friday, January 10, 2025
National

ഛത്തീസ്ഗഡിലെ വനിതാ സംവരണം പാഴ്‌വാക്ക്; സീറ്റ് നൽകുന്നത് ജാതി സമവാക്യവും സഹതാപ തരംഗവും പരിഗണിച്ച്

ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിലേക്ക് ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഒരു സംസ്ഥാനമാണ് ഛത്തീസ്ഗഡ്. രാഷ്ട്രീയ പാർട്ടികളൊന്നും വനിത സ്ഥാനാർത്ഥികൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം കൊടുക്കാറില്ല. നൽകുന്ന സീറ്റുകൾ തന്നെ യോഗ്യത പരിഗണിച്ചല്ല. ജാതി സമവാക്യവും സഹതാപ തരംഗവുമൊക്കെയാണ് വനിതകൾക്ക് സീറ്റ് ലഭിക്കുന്നതിനു പിന്നിലെ പ്രധാന ഘടകങ്ങൾ. സ്ത്രീ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഭർത്താവിനു പകരം ഭാര്യയെ സ്ഥാനാർത്ഥിയാക്കുന്ന പതിവുമുണ്ട്. ജയിച്ചാൽ കാര്യങ്ങളൊക്കെ ഭർത്താവ് തീരുമാനിക്കും.

നിയമസഭയിലും ലോക്സഭയിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ ഏറെക്കാലമായി നടക്കുന്നുണ്ട്. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. 50 ശതമാനം സംവരണം നൽകുന്നതിനെ രാഷ്ട്രീയ പാർട്ടികളൊന്നും എത്രിക്കുന്നില്ല. പക്ഷേ, കാര്യത്തോടടുക്കുമ്പോൾ ഇത് നടപ്പിലാവുന്നില്ല. ജാതി, സഹതാപം എന്നിവയൊക്കെയാണ് വനിതകൾക്ക് സീറ്റ് നൽകുന്നതിൽ ഇപ്പോഴും ഘടകമാകുന്നത്.

2003 തെരഞ്ഞെടുപ്പിൽ 62 സ്ത്രീകളാണ് മത്സരിച്ചത്. ഇതിൽ അഞ്ച് പേർ വിജയിച്ചു. അഞ്ചിൽ നാല് പേർ ബിജെപി സ്ഥാനാർത്ഥികളും ഒരാൾ ബിഎസ്പി സ്ഥാനാർത്ഥിയുമായിരുന്നു. 2008ൽ 94 വനിതകൾ മത്സരിച്ചു. അതിൽ 11 പേർ ജയിച്ചു. 6 ബിജെപി, 5 കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ഇവരിലുണ്ടായിരിക്കുന്നത്. 2013ൽ 83 പേർ മത്സരിച്ചു. അതിൽ 6 ബിജെപി സ്ഥാനാർത്ഥിലളും 4 കോൺഗ്രസ് സ്ഥാനാർത്ഥികളും വിജയിച്ചു. കഴിഞ്ഞ തവണ 99 പേർ മത്സരിച്ചപ്പോൾ 16 പേർ എംഎൽഎ ആയി. ബിജെപി, ബിഎസ്പി, ജോഗി കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്ന് ഓരോരുത്തരും ബാക്കിയുള്ളവർ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചവരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *