അരുവിക്കരയിൽ ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി
അരുവിക്കരയിൽ ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് സംഭവം. ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മരുമകൻ അലി അക്ബർ ഗുരുതര നിലയിൽ
ഭാര്യയെയും ഇയാൾ വെട്ടി പരുക്കേൽപ്പിച്ചു. ഇവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്. ഇന്ന് രാവിലെ 4.30 നാണ് സംഭവമുണ്ടായത്. 10 വർഷമായി കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തു.