പൊലീസ് വാഹനങ്ങള്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
പൊലീസിനായി വാങ്ങിയ 315 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരത്ത് തൈക്കാട് പൊലീസ് മൈതാനത്തു നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തും മുതിര്‍ന്ന ഓഫീസര്‍മാരും സംബന്ധിച്ചു. പദ്ധതി വിഹിതം, പൊലീസിന്‍റെ ആധുനികീകരണത്തിനുള്ള ഫണ്ട്, കേരള റോഡ് സേഫ്റ്റി ഫണ്ട് എന്നിവയില്‍ നിന്ന് 28 കോടി രൂപ മുടക്കിയാണ് വാഹനങ്ങള്‍ വാങ്ങിയത്.
പൊലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂം, ബറ്റാലിയന്‍, എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട് സിസ്റ്റം, ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ്, സ്പെഷ്യല്‍ യൂണിറ്റ് എന്നിവയ്ക്കാണ് വാഹനങ്ങള്‍ ലഭിക്കുന്നത്. രണ്ട് ഇലക്ട്രിക്ക് വാഹനങ്ങളും സേനയുടെ ഭാഗമായി. പൊലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി 69 മോട്ടോര്‍ സൈക്കിളുകളും നിരത്തിലിറങ്ങി. മഹീന്ദ്ര ഥാർ, ബൊലേറോ, എക്സ് യു വി 300, ഗൂര്‍ഖ, ബൊലേറോ നിയോ വാഹനങ്ങളാണ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്.