ഷീ ജിൻപിംഗിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ചൈനീസ് പ്രസിഡന്റായി മൂന്നാം തവണയും അധികാരത്തിലേറിയ ഷീ ജിൻപിംഗിന് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
‘റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷീ ജിൻപിംഗിന് വിപ്ലവാഭിവാദ്യങ്ങൾ. ആഗോള രാഷ്ട്രീയത്തിൽ പ്രധാന ശബ്ദമാകാൻ ചൈനയ്ക്ക് കഴിഞ്ഞത് പ്രശംസനീയമാണ്. ചൈനയിൽ അഭിവൃദ്ധിയുണ്ടാകാൻ നടത്തുന്ന നിരന്തരമായ ശ്രമങ്ങൾക്ക് ആശംസ’- പിണറായി വിജയൻ കുറിച്ചു.
ട്വീറ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.