തായ്ലൻഡിൽ വായുമലിനീകരണം അതിരൂക്ഷം; ഈ ആഴ്ച മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രണ്ട് ലക്ഷത്തിലധികം ആളുകളെ
തായ്ലൻഡിൽ വായുമലിനീകരണം അതിരൂക്ഷം. രാജ്യ തലസ്ഥാനമായ ബാങ്കോക്കിൽ പുക നിറഞ്ഞിരിക്കുകയാണ്. ഈ ആഴ്ച മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രണ്ട് ലക്ഷത്തിലധികം ആളുകളെയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാങ്കോക്കിൽ വായുമലിനീകരണം രൂക്ഷമാണ്.
ഈ വർഷാരംഭം മുതലുള്ള കണക്കെടുത്താൽ 13 ലക്ഷത്തോളം ആളുകളിൽ വായുമലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങൾ റിപ്പോർട്ട് ചെയ്തു. ഗർഭിണികളും കുട്ടികളും പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിർദ്ദേശം. പുറത്തുപോകുന്നവർ എൻ-95 മാസ്കുകൾ ഉപയോഗിക്കണം.