സഭാതർക്കം പരിഹരിക്കാനുള്ള നിയമനിർമാണം; ഓർത്തഡോക്സ് സഭാ പള്ളികളിൽ ഇന്ന് പ്രതിഷേധം
സഭാതർക്കം പരിഹരിക്കാനുള്ള നിയമ നിർമാണത്തിനെതിരെ ഓർത്തഡോക്സ് സഭാ പള്ളികളിൽ പ്രതിഷേധ ദിനമാചാരിക്കും. 2017ലെ സുപ്രിം കോടതി വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ആരോപണം. പ്രതിഷേധ ദിനചാരണത്തിന്റെ തുടർച്ചയായി നാളെ തിരുവനന്തപുരം പാളയം സെന്റ്. ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ മലങ്കരസഭയിലെ മെത്രാപ്പോലീത്തമാരും വൈദീകരും ഉപവാസ പ്രാർത്ഥന യജ്ഞവും നടത്തും. നിയമനിർമാണത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നാണ് ഓർത്തഡോക്സ് സഭാ നേതൃത്വത്തിന്റെ ആവശ്യം.