അണ്ഡാശയ കാൻസറിന്റെ നാല് പ്രധാനപ്പെട്ട ലക്ഷണങ്ങളിതാ…
അണ്ഡാശയത്തിൽ വികസിക്കുന്ന ഒരു കോശ വളർച്ചയെ അണ്ഡാശയ ക്യാൻസർ എന്ന് വിളിക്കുന്നു. സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ രണ്ട് അണ്ഡാശയങ്ങളുണ്ട്. പ്രോജസ്റ്ററോൺ, ഈസ്ട്രജൻ എന്നീ ഹോർമോണുകളും അണ്ഡാശയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു.
തുടക്കത്തിൽ വലിയ തരത്തിലുള്ള ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെങ്കിലും, അണ്ഡാശയത്തെയും, ഗർഭപാത്രത്തെയും ബാധിക്കുന്ന ഒവേറിയൻ കാൻസർ വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകുന്ന അസുഖം തന്നെയാണ്.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കണ്ട് രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തണം. അണ്ഡാശയ ക്യാൻസർ ഏത് പ്രായത്തിലും വരാം. കാൻസറിന്റെ ആദ്യ ഘട്ടത്തിൽ പെട്ടെന്നു തന്നെ അത് ചികിത്സിച്ച് മാറ്റാം. എന്നാൽ അത് മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചാൽ ബുദ്ധിമുട്ടാണ്.
കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഉത്കണ്ഠ, ഐബിഎസ്, അണ്ഡാശയ ക്യാൻസർ തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അണ്ഡാശയ ക്യാൻസറിന്റെ ഒരു സാധാരണ ലക്ഷണം മലബന്ധമാണ്.
ഒന്നോ മൂന്നോ ആഴ്ച വരെ നീണ്ടുനിൽക്കുന്ന നടുവേദന അല്ലെങ്കിൽ അടിവയറ്റിലും പെൽവിസിലുമുള്ള അസ്വാസ്ഥ്യം പ്രധാന ലക്ഷണമാണ്. സമ്മർദ്ദം കുറയുന്നതിനനുസരിച്ച് വേദന മെച്ചപ്പെടുകയാണെങ്കിൽ പേടിക്കേണ്ടതില്ല. വേദന തുടർച്ചയായി നിൽക്കുകയാണെങ്കിൽ ഡോക്ടറെ കാണുക.
അണ്ഡാശയ ക്യാൻസറിന്റെ ഒരു സാധാരണ ലക്ഷണം വിശപ്പില്ലായ്മയാണ്. വിശപ്പ് കുറയുക, പെട്ടെന്ന് വയറു നിറയുക, ചെറിയ ഭക്ഷണം പോലും കഴിയ്ക്കുന്നതിൽ ബുദ്ധിമുട്ട് എന്നിവ അണ്ഡാശയ ക്യാൻസറിന്റെ ആദ്യ സൂചനകളിൽ ഉൾപ്പെടുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇതിന് കാരണമാകാം.
മൂത്രാശയ പ്രശ്നങ്ങൾ മറ്റൊരു ലക്ഷണമാണ്. മൂത്രസഞ്ചിയിലെ പ്രശ്നങ്ങൾ അണ്ഡാശയ ക്യാൻസർ പോലുള്ള ഗൈനക്കോളജിക്കൽ അല്ലെങ്കിൽ പ്രത്യുൽപാദന അവസ്ഥയുടെ സൂചനയായിരിക്കാം. മൂത്രസഞ്ചിയിൽ വേദന അണ്ഡാശയ കാൻസറിന്റെ ലക്ഷണമായാണ് വിദഗ്ധർ പറയുന്നു.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.