ഇന്ത്യക്കാരെ ബാധിക്കുന്ന അഞ്ച് തരം ക്യാൻസറുകൾ ‘ 2020-ൽ 770,000 ഇന്ത്യക്കാരെ കാൻസർ
ക്യാൻസർ അഥവാ അർബുദം എന്ന് രോഗത്തെ ഏറെ പേടിയോടെയാണ് പലരും കാണുന്നത്. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും ക്യാൻസർ പിടിപെടാൻ കാരണം. അതു കൂടാതെ അന്തരീക്ഷ – പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ അമിത ഉപയോഗം പാരമ്പര്യം ഇങ്ങനെയും ചില കാരണങ്ങൾ ക്യാൻസർ പിടിപെടുന്നതിന് കാരണമാകുന്നു.
‘ 2020-ൽ 770,000 ഇന്ത്യക്കാരെ കാൻസർ പിടിപെടുകകയും അവരിൽ പലരും രോഗമ യഥാസമയം കണ്ടെത്താനാകാത്തതിനാൽ മരണത്തിന് കീഴടങ്ങി…’ – ഫോർട്ടിസ് ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ.സന്ദീപ് നായക് പി പറഞ്ഞു. ഇന്ത്യക്കാരെ കൂടുതലായി ബാധിക്കുന്ന അഞ്ച് തരം ക്യാൻസറുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…
ശ്വാസകോശ അർബുദം…
ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ശ്വാസകോശാർബുദം എന്ന് പറയുന്നത്. ശ്വാസകോശാർബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നു കയറുകയോ അർബുദ കോശങ്ങൾ മറ്റ് അവയവങ്ങളിൽ വളരുകയോ ചെയ്യും.
ഓറൽ ക്യാൻസർ…
ഓറൽ കാൻസർ അഥവാ വായിലെ അർബുദം അത്യന്തം അപകടകരമായൊരു കാൻസറാണ്. തിരിച്ചറിയാൻ വൈകുന്നതാണ് മിക്കപ്പോഴും ഇതിനെ കൂടുതൽ കൂടുതൽ അപകടകാരിയാക്കുന്നത്. ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതിലുപരി അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നത്. ഇന്ത്യയിൽ കണ്ടുവരുന്ന ക്യാൻസറുകളിൽ മൂന്നാമതാണ് ഓറൽ ക്യാൻസർ അഥവാ വായിലെ അർബുദം. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നതും ഓറൽ ക്യാൻസറിലേക്ക് നയിക്കാം. ചുണ്ടുകൾ, അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ക്യാൻസർ ബാധിക്കാം.
സ്തനാർബുദം…
സ്ത്രീകളിൽ ഏറ്റവും അധികം കണ്ടുവരുന്ന രോഗമാണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. സ്തനങ്ങളിൽ ഒരു മുഴ ദൃശ്യമാകുന്നതിന് മുമ്പ് തന്നെ സ്തനാർബുദം കണ്ടെത്താനാണ് മാമോഗ്രാഫി കൊണ്ട് ഉദ്ദേശിക്കുന്നത്. 45 വയസ്സിന് ശേഷമുള്ള സ്ത്രീകൾക്ക് വർഷത്തിലൊരിക്കൽ മാമോഗ്രാഫി അല്ലെങ്കിൽ രണ്ട് വർഷത്തിലൊരിക്കൽ ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
സെർവിക്കൽ ക്യാൻസർ…
ഇപ്പോൾ ഇന്ത്യൻ സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ അർബുദമാണ് സെർവിക്കൽ ക്യാൻസർ. സ്ത്രീകളിൽ സെർവിക്കൽ ക്യാൻസറിനുള്ള ഏറ്റവും സാധാരണ കാരണം എച്ച്പിവി മൂലമുണ്ടാകുന്ന ദീർഘകാല അണുബാധയാണ്. ഈ വൈറസ് ലൈംഗികമായി പകരുന്നതാണ്.
വയറ്റിലെ ക്യാൻസർ…
മാശയത്തിലെ മാരക കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയെ സൂചിപ്പിക്കുന്നതായി വയറ്റിലെ ക്യാൻസർ എന്നത്. ഈ രോഗം അവയവത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ചികിത്സിച്ചില്ലെങ്കിലോ ശ്രദ്ധിച്ചില്ലെങ്കിലോ ഒടുവിൽ മറ്റ് ശരീരഭാഗങ്ങളിലേക്കും പടർന്നേക്കാം. ദഹനക്കേട്, ശരീരവണ്ണം, മലബന്ധം തുടങ്ങിയ അവസ്ഥകൾ ഉണ്ടാവുകയും ദീർഘകാലാടിസ്ഥാനത്തിലുള്ള കേടുപാടുകൾ തടയുന്നതിന് ആമാശയ അർബുദം കൃത്യസമയത്ത് കണ്ടുപിടിക്കണം.