ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാൻ; സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങൾ പ്രധാനം
ഇന്ത്യയുമായി നല്ല ബന്ധമുണ്ടാക്കാനാണ് ശ്രമമെന്ന് താലിബാൻ. സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമാണ്. ഇതിനായുള്ള ശ്രമം നടക്കുകയാണെനന്ന് താലിബാൻ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് നെക്‌സായി ദോഹയിൽ പറഞ്ഞു.
താലിബാൻ നിയന്ത്രണത്തിൽ വരുന്നതിന് മുമ്പ് അഫ്ഗാനുമായി നല്ല ബന്ധമാണ് ഇന്ത്യക്കുണ്ടായിരുന്നത്. താലിബാനോടുള്ള ഇന്ത്യയുടെ സമീപനമെന്തായിരിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം തന്നെ ഉറ്റുനോക്കുമ്പോഴാണ് താലിബാന്റെ പ്രതികരണം വരുന്നത്.