കൊവിഡിൽ വലയുന്ന ഇന്ത്യക്ക് പത്ത് ലക്ഷം ഡോളറിന്റെ സഹായവുമായി ന്യൂസിലാൻഡ്
കൊവിഡിന്റെ രണ്ടാംതരംഗത്തിൽ വലയുന്ന ഇന്ത്യക്ക് സഹായ ഹസ്തവുമായി ന്യൂസിലാൻഡ്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ദ റെഡ് ക്രോസ് വഴിയാണ് സഹായമെത്തിക്കുക. ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പത്ത് ലക്ഷം ന്യൂസിലാൻഡ് ഡോളർ ഐഎഫ്ആർസിക്ക് കൈമാറും.
ദുരിതകാലത്ത് ന്യൂസിലാൻഡ് ഇന്ത്യക്കൊപ്പം നൽകുമെന്ന് വിദേശകാര്യ മന്ത്രി നനൈയ മഹൂത അറിയിച്ചു. ജീവനുകൾ രക്ഷിക്കാൻ പ്രയത്‌നിക്കുന്ന ഇന്ത്യയിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു.