ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി
ടെഹ്റാന്‍: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്‌സിന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍ ഫക്രിസാദെ. മൊഹ്‌സിന്‍ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികള്‍ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.