Sunday, January 5, 2025
World

യുക്രൈൻ വ്യോമമേഖല നിയന്ത്രണത്തിലാക്കിയെന്ന് റഷ്യ

 

യുക്രൈൻ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. കീവിൽ നേരത്തെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു. കീവ് നഗരം റഷ്യൻ സേന വളഞ്ഞിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്നും കീവ് മേയർ അറിയിച്ചു

ഇതിന് പിന്നാലെയാണ് വ്യോമമേഖലയുടെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ അറിയിച്ചത്. ഇന്ന് യുക്രൈന്റെ മറ്റൊരു നഗരം കൂടി റഷ്യ പിടിച്ചെടുത്തിരുന്നു. തീരദേശ നഗരമായ ബെർദ്യാൻസ്‌ക് ആണ് റഷ്യ പിടിച്ചെടുത്തത്.

ഇന്നലെ അർധരാത്രിയോടെ തന്നെ കീവ് നഗരം വളഞ്ഞെങ്കിലും നഗരം കീഴ്‌പ്പെടുത്താൻ റഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. നഗരത്തിൽ തുടർച്ചയായ വെടിയൊച്ചകൾ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *