തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച നിലയിൽ
തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരിൽ ഒരു യുവാവ് ആശുപത്രിയിൽവെച്ച് മരിച്ചു. അഞ്ചു പേരിൽ സുരേഷ് കുമാർ(40) എന്ന ആളാണ് മരിച്ചത്. ഇന്ന് പത്തരയോടെയായിരുന്നു മരണമെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
കസ്റ്റഡിയിൽ പ്രതികളെ മർദ്ദിച്ചിട്ടില്ല. ഇന്ന് പത്തുമണിയോടു കൂടി സുരേഷ് കുമാറിന് നെഞ്ചു വേദന അനുഭവപ്പെടുന്നതായി പറഞ്ഞു. പിന്നീട് ഇയാളെ സർക്കാർ ആശുപത്രിയിലേക്കും അവിടുന്ന് അനന്തപുരി ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.