ഇന്ത്യക്ക് കൊവിഡ് ദുരിതാശ്വാസമായി ഗൂഗിൾ 135 കോടി രൂപ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനത്തിൽ നട്ടം തിരിയുന്ന ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്‌സിജനും പരിശോധനാ കിറ്റുകളും അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ 135 കോടി രൂപയുടെ സഹായം ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് ദൈനംദിന ചെലവുകൾക്കായി പണം നൽകി സഹായം നൽകും. യൂനിസെഫ് വഴി ഓക്‌സിജനും പരിശോധനാ ഉപകരണങ്ങളും ഉൾപ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങൾ ഇന്ത്യയിൽ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കുമെന്ന് ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപ്ത പറഞ്ഞു
ഗൂഗിൾ ജീവനക്കാർ ക്യാമ്പയിനിലൂടെ നൽകിയ 3.7 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നുണ്ട്. നേരത്തെ യുഎസ്, സൗദി ്അറേബ്യ, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്ക് സഹായങ്ങൾ എത്തിച്ചിരുന്നു.