Monday, April 14, 2025
World

ചിമ്പാന്‍സിയുമായി പ്രണയത്തിലായി; യുവതിക്ക് മൃഗശാല സന്ദര്‍ശിക്കുന്നതിന് വിലക്ക്

ബ്രസ്സല്‍സ്: ചിമ്പാന്‍സിയുമായി ‘പ്രണയ’ത്തിലായ യുവതിക്ക് മൃഗശാല സന്ദര്‍ശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ബെല്‍ജിയത്തിലാണ് വിചിത്രമായ സംഭവം നടന്നത്. സ്ഥിരമായി മൃഗശാലയില്‍ എത്തിയിരുന്ന ഇവര്‍ മൃഗശാലയിലെ ഒരു ചിമ്പാന്‍സിയുമായി ‘പ്രണയ’ത്തിലാവുകയായിരുന്നു. കേട്ടാല്‍ വിശ്വസിക്കില്ലെങ്കിലും സംഭവം സത്യമാണ്

കഴിഞ്ഞ 4 വര്‍ഷമായി, ആദി ടിമ്മര്‍മാന്‍സ് എന്ന സ്ത്രീ എല്ലാ ആഴ്ചയും വടക്കന്‍ ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ് മൃഗശാല സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. ഈ സമയം മൃഗശാലയിലെ 38 കാരനായ ചിറ്റ എന്ന ചിമ്പാന്‍സിയോടൊപ്പം അവര്‍ കൂടുതല്‍ സമയം ചെലവഴിച്ചു. ഇതോടെ ചിമ്പാന്‍സി മറ്റു ചിമ്പാന്‍സികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് നിര്‍ത്തി. ഇതോടെയാണ് മൃഗശാല അധികൃതര്‍ വിഷയം ശ്രദ്ധിച്ചത്.

ഇതോടെ അധികൃതര്‍ ചിമ്പാന്‍സിയോടൊപ്പം സമയം കൂടുതല്‍ സമയം ചെലവഴിക്കുന്നത് ശരിയല്ലെന്ന യുവതിയെ അറിയിച്ചു. യുവതിയുമായുള്ള സഹവാസം മൂലം ചിമ്പാന്‍സി മറ്റു ചിമ്പാന്‍സികളുമായി ഇടപഴകുന്നില്ലെന്നും അത് ചിമ്പാന്‍സിയുടെ വളര്‍ച്ചയെ ബാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അവരോട് ഇനി മൃഗശാലയിലേക്ക് വരരുതെന്നും അവര്‍ നിര്‍ദേശം നല്‍കി.

മൃഗശാലയില്‍ വരുന്നതില്‍ നിന്ന് വിലക്കിയ ഉദ്യോഗസ്ഥരുടെ നടപടിയില്‍ യുവതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മൃഗശാല അധികൃതരുടെ തീരുമാനത്തില്‍ താന്‍ ദുഖിതയാണെന്നും ചിറ്റ ചിമ്പാന്‍സിയെ തനിക്ക് വളെ ഇഷ്ടമാണെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *