Friday, April 11, 2025
World

അമ്പമ്പോ ഈ മീനാണ് മീൻ: തൂക്കം 151.9 പൗണ്ട്; പാഡില്‍ ഫിഷിന് ലോകറെക്കോര്‍ഡ്

ഒക്കലോഹമ: കീസ്‌റ്റോണ്‍ തടാകത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ കോറിവാട്ടേഗ്‌സിന് വല ഉയര്‍ത്തിയപ്പോള്‍ തലചുറ്റിപ്പോയി. ലോകറെക്കോര്‍ഡും തകര്‍ത്ത പാഡില്‍ ഫിഷാണ് തന്റെ വലയില്‍ കുരങ്ങിയതെന്ന് അദ്ദേഹം അറിയാന്‍ അല്‍പം കൂടി നേരമെടുത്തു. പാഡില്‍ ഫിഷിന്റെ തൂക്കം 151.9 പൗണ്ടായിരുന്നു. ആറടിയായിരുന്നു നീളം.

ഒക്കലഹോമ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ നോര്‍ത്ത് ഈസ്റ്റ് ഫിഷറീസ് സ്റ്റാഫിനെ വിവരം അറിയിച്ചതോടെയാണ് തന്റെ വലയില്‍ കുരുങ്ങിയ മീന്‍ ലോക റെക്കോര്‍ഡിന് ഉടമയാണെന്ന് അദ്ദേഹമറിഞ്ഞത്.

ഇതേ തടാകത്തില്‍ നിന്നുതന്നെയാണ് ഇതിനുമുമ്പും റെക്കോര്‍ഡുകാരന്‍ മീനിനെ പിടികൂടിയത്. അന്നത്തെ പാഡില്‍ ഫിഷിന് 146 പൗണ്ടും 11 ഔണ്‍സുമായിരുന്നു തൂക്കം

ലോകറെക്കോര്‍ഡുകാരന്‍ പാഡില്‍ ഫിഷിന്റെ കൗതുകം തൂക്കത്തില്‍ അവസാനിക്കുന്നില്ല. 1997 ജനുവരി നാലിന് കീസ്റ്റേണ്‍ ലേക്ക് സാള്‍ട്ട് ക്രീക്ക് ഏരിയയില്‍ നിന്നും ഇതേ മീനിനെ പിടികൂടിയിരുന്നു. അന്ന് രണ്ടു വര്‍ഷത്തെ വളര്‍ച്ചയും ഏഴ് പൗണ്ട് തൂക്കവും രണ്ടടി നീളവുമായിരുന്നു ഇതിനുണ്ടായിരുന്നത്. ഒക്കലഹോമ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ അടയാളപ്പെടുത്തിയതിന് ശേഷമാണ് അന്ന് മീനിനെ വിട്ടയച്ചത്. ഈ മത്സ്യത്തെ ഗാര്‍മില്‍ ലൈവ് സ്‌കോപ്പ് സോനാര്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞത്. രണ്ടാമതും പിടിയിലായ ഭീമന്‍ പാഡിലിനെയും തിരികെ വിട്ടയക്കുകയായിരുന്നു.

കോറിവാട്ടേഗ്‌സിനൊപ്പം മകന്‍ സ്റ്റെറ്റസണും അപൂര്‍വ്വ മീനിനെ പിടികൂടാനുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *