ബ്രിക്സ് ഉച്ചകോടി: 3 മേഖലകളിൽ ഒന്നിച്ച് നീങ്ങാം, ആഹ്വാനം ചെയ്ത് മോദി; ‘ആരോഗ്യം, വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം
ജൊഹന്നാസ്ബെർഗ്: മൂന്ന് പ്രധാനമേഖലകളിൽ ഒന്നിച്ച് നീങ്ങാൻ ബ്രിക്സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ച് നീങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തത്. ജൊഹന്നാസ്ബെർഗിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകം നേരിടുന്ന വെല്ലുവിളികൾക്ക് ബ്രിക്സ് പരിഹാരം കാണുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയിൽ ഡിജിറ്റൽ മേഖല ദിനംപ്രതി വളരുന്നുവെന്നും പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു.