Friday, April 18, 2025
World

വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകൾ : ഐക്യരാഷ്ട്രസഭ

വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകളെന്ന് ഐക്യരാഷ്ട്രസഭ. അമിതമായ ഉപയോഗവും കാലാവസ്ഥാവ്യതിയാനവും വെല്ലുവിളിയാകുമെന്നും മുന്നറിയിപ്പ്. റിപ്പോർട്ട് പുറത്തുവിട്ടത് യുഎൻ ജലഉച്ചകോടിയുടെ ഭാഗമായി.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത ജലക്ഷാമത്തിന്റെ നാളുകളാണ് വരുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു. 1997 നു ശേഷമുളള ആദ്യത്തെ യുഎൻ ജല ഉച്ചകോടിയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ലോക ജലദിനത്തോടനുബന്ധിച്ച് ആയിരത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുളള യോഗം ന്യൂയോർക്കിൽ തുടങ്ങി. അനിയന്ത്രിതമായ ജല ഉപയോഗവും മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും കാരണം ജലസ്രോതസ്സുകൾ വറ്റിവരളുകയാണെന്ന് ഡച സെക്രട്ടറി ജനറൽ അൻറ്റോണിയോ ജനറൽ പറഞ്ഞു.

ആഗോള ജനസംഖ്യയിൽ 10 ശതമാനം ജനങ്ങളും ജല ദൗർലഭ്യം നേരിടുന്നവരാണ്. ദശലക്ഷക്കണക്കിന് പേർ വർഷത്തിൽ ഏറിയപങ്കും ജലക്ഷാമം നേരിടുന്നു. ജല ഉപയോഗം നിയന്ത്രിച്ചാൽ ഭാവി തലമുറക്ക് ആവശ്യമായ ജലം സംരക്ഷിക്കാനാകുമെന്ന് യുഎൻ അണ്ടർ സെക്രട്ടറി ഉഷാ റാവു മൊനാറി പറഞ്ഞു.താജിക്കിസ്ഥാനും നെതർലാൻറും ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ വിവിധരാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ആറായിരത്തിലേറെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *