Wednesday, January 8, 2025
World

കറൻസിയിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്തണം; നിർദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക്

ലോകകപ്പ് വിജയത്തിന് പിന്നാലെ ആയിരം പെസോ കറൻസിയിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താൻ അർജന്റീന സെൻട്രൽ ബാങ്കിന്റെ നിർദേശം. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പത്രമായ എൽ ഫിനാൻസിയറോയാണ് വിവരം പുറത്തുവിട്ടത്. ഇന്ത്യൻ എക്സ്പ്രസ്സ്, ദി ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

മെസിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ അധികാരികൾ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അർജന്റീനിയൻ സെൻട്രൽ ബാങ്കിലെ അംഗങ്ങൾ ഇക്കാര്യം ‘തമാശയായി’ നിർദേശിച്ചതാണെന്നും എൽ ഫിനാൻസിയറോ റിപ്പോർട്ട് ചെയ്തു.

മുൻ പ്രസിഡന്റ് ജുവാൻ ഡൊമിംഗോ പെറോണിന്റെ ഭാര്യ ഇവാ പെറോണിന്റെ 50-ാം ചരമവാർഷികവും 1978-ൽ അർജന്റീനയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ ലോകകപ്പ് വിജയവും അടയാളപ്പെടുത്തുന്നതിനായി ബാങ്ക് മുമ്പ് സ്മരണിക നാണയങ്ങൾ പുറത്തിറക്കിയിരുന്നു. ബ്രസീലിലെ പ്രശസ്തമായ മരക്കാന സ്റ്റേഡിയം ഹാൾ ഓഫ് ഫെയിമിൽ കാൽപ്പാടുകൾ ഉണ്ടാക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *