പി ആർ ശ്രീജേഷിനെ അഡൈ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ അഡൈ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ അൺ എക്‌സ്‌പ്ലോർഡ് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. ടൂറിസം മേഖലകളുടെ വിവരങ്ങൾ വ്യക്തമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഈ വർഷം തന്നെ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു
നാടിന്റെ ചരിത്രം, സംസ്‌കാരം, ജനങ്ങളുടെ പ്രത്യേകതകൾ, ടൂറിസം കേന്ദ്രങ്ങളുടെ സാധ്യത തുടങ്ങിയ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വർധിപ്പിക്കും. ആഭ്യന്തര ടൂറിസം സാധ്യത മുന്നിൽ കണ്ട് മുന്നോട്ടു പോകണം. കൊവിഡ് മഹാമാരിയിൽ ഏറ്റവുമധികം പ്രയാസം അനുഭവിച്ച മേഖലയാണ് ടൂറിസമെന്നും മന്ത്രി പറഞ്ഞു
അഡൈ്വഞ്ചർ ടൂറിസത്തിന് എല്ലാ സാധ്യതയുള്ള ഒരു സ്ഥലം കൂടിയാണ് വൈപ്പിൻ. മറ്റ് വകുപ്പുകളുമായി ചേർന്ന് പുതിയ ടൂറിസം സെന്ററുകൾ കണ്ടെത്തും. റിസോർട്ട്, മുസിരിസ്, അഡൈ്വഞ്ചർ സ്‌പോർട്‌സ്, ഡിടിപിസി തുടങ്ങിയവയുടെ വൈവിധ്യമാർന്ന സാധ്യതകളെ കോർത്തിണക്കി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.