Thursday, October 17, 2024
World

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പോലീസുദ്യോഗസ്ഥൻ ഡെറിക് ഷോവിൻ കുറ്റക്കാരൻ

 

അമേരിക്കയിലെ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പോലീസുദ്യോഗസ്ഥനായ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു

ഇയാൾക്കുള്ള ശിക്ഷ രണ്ട് മാസത്തിനുള്ളിൽ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ഷോവിന് 75 വർഷം വരെ തടവുശിക്ഷ ലഭിക്കാം. 2020 മെയ് 25നാണ് കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി ഷോവിൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published.