ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ ബൈഡന് തന്നെ വിജയിച്ചു
വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജോര്‍ജിയ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണിയപ്പോള്‍ വിജയിച്ചത് ജോ ബൈഡന് തന്നെ. ട്രംപിന്റെ ആവശ്യപ്രകാരമാണ് ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണിയത്.
ജോര്‍ജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ വെബ്സൈറ്റിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായ വിവരം വെളിപ്പെടുത്തിയത്. റിപ്പബ്ലിക്കന്മാരുടെ ജോര്‍ജിയയില്‍ ബൈഡന് ജയിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു.