സുരക്ഷ ഉറപ്പാക്കാം: കാബൂളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ
കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നതിൽ എതിർപ്പുമായി താലിബാൻ. ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്ന് താലിബാൻ അറിയിച്ചതായാണ് വിവരം. താലിബാന്റെ ഖത്തൽ ഓഫീസിൽ നിന്ന് കേന്ദ്രസർക്കാരിന് സന്ദേശം ലഭിച്ചുവെന്നാണ് അറിയുന്നത്
താലിബാന്റെ പൊളിറ്റിക്കൽ ഘടകം അധ്യക്ഷൻ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫീസിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. ലഷ്‌കർ, ജയ്‌ഷെ മുഹമ്മദ് സംഘടനകളിൽ നിന്ന് ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണമുണ്ടാകില്ലെന്നാണ് സന്ദേശത്തിൽ താലിബാൻ നൽകുന്ന ഉറപ്പ്.