Friday, January 10, 2025
World

ആദ്യം ഹിരോഷിമ, പിന്നെ നാഗസാക്കി; രണ്ട് അണുബോംബുകളെ അതിജീവിച്ച മനുഷ്യൻ

മനുഷ്യചരിത്രത്തിൽ സുതോമു യമാഗുച്ചിയുടെ കഥപോലെ അമ്പരപ്പിക്കുന്ന കഥകൾ കുറവാണ് എന്നുതന്നെ പറയാം. 1945-ൽ ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് വർഷിച്ച രണ്ട് അണുബോംബുകളെ അതിജീവിച്ച ഒരേയൊരു വ്യക്തിയാണ് സുതോമു യമാഗുച്ചി. അന്ന് 29-കാരനായ സുതോമു യമാഗുച്ചി നാവിക എഞ്ചിനീയറായിരുന്നു. ഹിരോഷിമയിലായിരുന്ന അദ്ദേഹം 1945 ഓഗസ്റ്റ് 6-ന് അമേരിക്ക ആദ്യത്തെ അണുബോംബ് വർഷിച്ചപ്പോൾ അതിനെ അതിജീവിച്ചു. ആ വർഷം ഓഗസ്റ്റ് 9-ന് രണ്ടാമത്തെ ബോംബ് വർഷിച്ചപ്പോൾ നാഗസാക്കിയിലും ഉണ്ടായിരുന്നു അദ്ദേഹം. ഈ ലോകത്തോട് ഒരു മഹായുദ്ധത്തിന് സാക്ഷ്യം വഹിച്ച കഥ അദ്ദേഹം പങ്കുവെച്ചു.

നാഗസാക്കി ആക്രമണത്തിന്റെ 78-ാം വാർഷികത്തിൽ, രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിക്കാൻ സഹായിച്ച മാരകമായ ആണവാക്രമണത്തെ അതിജീവിച്ച സുതോമു യമാഗുച്ചിയെ ഓർക്കാം. വ്യോമാക്രമണത്തിൽ രണ്ട് ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു.

1945-ൽ ജപ്പാനിൽ വർഷിച്ച രണ്ട് അണുബോംബുകളുടെയും ഭീകരതയ്ക്ക് സാക്ഷ്യം വഹിച്ച ഏക വ്യക്തിയാണ് യമാഗുച്ചി. രണ്ട് അണുബോംബുകളെ അതിജീവിച്ച ഒരേയൊരു വ്യക്തി. ബോംബ് ഹിരോഷിമയിൽ പതിച്ചപ്പോൾ, യമാഗുച്ചി തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് മടങ്ങാൻ തയാറെടുക്കുകയായിരുന്നു. അന്ന് രാവിലെ 8:15 ഓടെ, ഒരു അമേരിക്കൻ വിമാനം നഗരത്തിൽ അണുബോംബ് വാർഷിച്ചത്.

29 കാരനായ നാവിക എഞ്ചിനീയർ തന്റെ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസിനായി മൂന്ന് മാസത്തെ ബിസിനസ്സ് യാത്രയിലായിരുന്നു. ഓഗസ്റ്റ് 6 ന് നഗരത്തിലെ അദ്ദേഹത്തിന്റെ അവസാന ദിവസമായിരുന്നു. ഒടുവിൽ ഭാര്യയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് വീട്ടിലേക്ക് മടങ്ങാൻ അദ്ദേഹം ആഗ്രഹിച്ചിരുന്ന അദ്ദേഹത്തെ കാത്തിരുന്നത് ഒരു മഹാദുരന്തമായിരുന്നു.

ഹിരോഷിമ സ്‌ഫോടനത്തിന്റെ അനന്തരഫലങ്ങൾ സഹിച്ച ശേഷം, യമാഗുച്ചി, രണ്ട് സഹപ്രവർത്തകർക്കൊപ്പം ഹൃദയഭേദകമായ ഏറെ യാതനകൾ സഹിച്ച് ഒരു ട്രെയിൻ സ്റ്റേഷൻ കണ്ടെത്തി. നാഗസാക്കിയിലേക്കുള്ള ട്രെയിൻ യാത്രയിൽ അവരെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മനാടായ നാഗസാക്കിയിലും സമാനമായ ഇതേ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *