Thursday, April 10, 2025
World

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു; പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ ഇന്ത്യ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തിൽ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. വേൾഡോ മീറ്റർ കണക്കുപ്രകാരം അൻപത്തി എണ്ണായിരത്തിൽ അധികം പേർക്കാണ് ദിനേനെ വൈറസ് ബാധിക്കുന്നത്. പ്രതിദിന രോഗബാധയിൽ ഇന്ത്യയാണ് മുന്നിൽ.

അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് കൂടുതൽ ആഘാതം. അമേരിക്കയിൽ മുപ്പത്തയ്യായിരത്തിൽ അധികം പേർ ഓരോ ദിവസവും കൊവിഡ് രോഗികളാകുന്നുണ്ട്. ബ്രസീലിൽ ഇത് ഇരുപത്തി രണ്ടായിരമാണ്. മരണക്കണക്കിലും, രാജ്യത്ത് ആശങ്ക തന്നെയാണ്. ദിനേനെയുള്ള കോവിഡ് മരണം ഇന്ത്യയിൽ ആയിരത്തോട് അടുക്കുന്നു.

ബ്രസീലും, മെക്സിക്കോയുമാണ് അഞ്ഞൂറിന് മുകളിൽ ഓരോ ദിവസവും കോവിഡ് മരണം റിപ്പോർട്ടു ചെയ്യുന്ന മറ്റുരാജ്യങ്ങൾ. അതേസമയം രാജ്യത്തെ കോവിഡ് മരണം അര ലക്ഷം കടന്നു. സംസ്ഥാനങ്ങൽ പുറത്ത് വിട്ട കണക്ക് പ്രകാരം അറുപതിനായിരത്തിന്‌ മുകളിലാണ് പ്രതി ദിന വർദ്ധന എന്നാണു സൂചന. മഹാരാഷ്ട്ര, ആന്ധ്ര ഉൾപ്പടെ ഉള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *