Friday, January 10, 2025
World

സെലൻസ്‌കിയുടെ അപേക്ഷ തള്ളി ഫിഫ; ലോകകപ്പ് ഫൈനലിൽ സമാധാന സന്ദേശം പങ്കിടാൻ അനുവദിക്കില്ല<

ഖത്തർ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ലോകസമാധാന സന്ദേശം പങ്കുവയ്ക്കണമെന്ന യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ അഭ്യർത്ഥന ഫിഫ നിരസിച്ചതായി റിപ്പോർട്ട്. ഡിസംബർ 18 ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീന vs ഫ്രാൻസ് ഫൈനൽ മത്സരത്തിന് മുമ്പ് തൻ്റെ സന്ദേശം അറിയിക്കാൻ അവസരം നൽകണമെന്നായിരുന്നു സെലെൻസ്‌കിയുടെ അഭ്യർത്ഥന. CNN റിപ്പോർട്ടിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്.

തങ്ങൾ ഒരു ആഗോള സംഘടനയാണെന്നും ആർക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രസ്താവനകൾ നടത്താനുള്ള വേദിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും സെലെൻസ്‌കിയുടെ അഭ്യർത്ഥന നിസരിച്ചുകൊണ്ട് ഫിഫ അറിയിച്ചു. അതേസമയം ഫിഫയും യുക്രൈനും തമ്മിൽ ഇപ്പോഴും ചർച്ച നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ യുക്രൈൻ ആക്രമണത്തെ തുടർന്ന് റഷ്യയെ ഫിഫ വിലക്കിയിരുന്നു.

ഇസ്രായേൽ പാർലമെന്റ്, ഗ്രാമി അവാർഡുകൾ, കാൻ ഫിലിം ഫെസ്റ്റിവൽ, ജി 20 ഉച്ചകോടി എന്നിവയുൾപ്പെടെ സർക്കാർ, സാംസ്കാരിക പരിപാടികളിൽ യുക്രൈൻ പ്രസിഡന്റ് ലോക വേദിയിൽ സമാധാനത്തിനും സഹായത്തിനും വേണ്ടി ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. സീൻ പോൾ, ഡേവിഡ് ലെറ്റർമാൻ എന്നിവരുൾപ്പെടെ വിവിധ പത്രപ്രവർത്തകരുമായും പ്രശസ്ത വിനോദക്കാരുമായും സെലെൻസ്‌കി അഭിമുഖങ്ങളും സംഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *