Tuesday, April 15, 2025
World

രണ്ട് വയസ്സുള്ള കുട്ടിയെ വിഴുങ്ങി ഹിപ്പോപ്പൊട്ടാമസ്; കല്ലെടുത്തെറിഞ്ഞപ്പോൾ തിരികെ തുപ്പി

ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തിൽ രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി ഹിപ്പൊപ്പൊട്ടാമസ്. സംഭവം കണ്ട് നിന്നയാൾ കല്ലെടുത്ത് എറിയാൻ ആരംഭിച്ചപ്പോൾ കുട്ടിയെ തിരികെ തുപ്പി. പരുക്കേറ്റ കുട്ടിയെ വൈദ്യസഹായത്തിനായി തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് മാറ്റി.

കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേരയിലുള്ള ആശുപത്രിയിൽ കുട്ടി ചികിത്സയിലാണ്. മുൻകരുതലെന്ന നിലയിൽ കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള വാക്‌സിൻ നൽകുകയും പിന്നീട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്‌തു.

ഹിപ്പോപ്പൊട്ടാമസ് ഒരു പിഞ്ചുകുഞ്ഞിനെ ആക്രമിക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് ഉഗാണ്ടയിലെ പൊലീസ് ഉദ്യോ​ഗസ്ഥർ പ്രസ്താവനയിൽ വ്യക്തമാക്കി. നദിക്കരയിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങിയതെന്ന് ക്യാപിറ്റൽ എഫ്എം ഉഗാണ്ട റിപ്പോർട്ട് ചെയ്യുന്നത്. സംഭവം കണ്ട് നിന്ന വ്യക്തിയാണ് ഹിപ്പോപ്പൊട്ടാമസിന് നേരെ കല്ലെടുത്ത് എറിഞ്ഞത്. കല്ലെറിഞ്ഞതിനെ തുടർന്നാണ് ഈ മൃ​ഗം കുട്ടിയെ തിരികെ തുപ്പിയത്.

Leave a Reply

Your email address will not be published. Required fields are marked *