ലോകത്തെ കൊവിഡ് ബാധിതര്‍ മൂന്നുകോടിയിലേക്ക്; 2.12 കോടിയാളുകള്‍ക്ക് രോഗമുക്തി, അമേരിക്കയില്‍ മരണം രണ്ടുലക്ഷമായി
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുകോടിയിലേക്ക് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.42 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 4,375 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. വിവിധ ലോകരാജ്യങ്ങളിലായി ഇതുവരെ 2,94,40,998 പേരാണ് വൈറസിന്റെ പിടിയിലമര്‍ന്നത്. ഇതില്‍ 9,32,730 പേരാണ് മരണപ്പെട്ടത്. 2,12,75,547 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു. 72,32,721 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 60,786 പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ലോകത്താകമാനം രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനവാണുണ്ടാവുന്നത്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കില്‍ ആദ്യപത്തില്‍ നില്‍ക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 81,911 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,054 മരണവുമുണ്ടായി. അമേരിക്കയില്‍ 38,072 പേരും ബ്രസീലില്‍ 19,089 പേരുമാണ് ഒറ്റദിവസം മരിച്ചത്. ഇന്ത്യയില്‍ 49,26,914 പേര്‍ക്കാണ് ഇതുവരെ വൈറസ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 80,808 പേരുടെ ജീവന്‍ നഷ്ടമായി. 38,56,246 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 9,89,860 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്.
അമേരിക്കയിലാണ് രോഗികള്‍ കൂടുതലായുള്ളത്. ഇവിടെ രോഗികളുടെ എണ്ണം 67,49,289 ആയി. 1.99 ലക്ഷം പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതുവരെ 40,27,826 പേരുടെ രോഗം ഭേദമായി. 25,22,463 പേര്‍ ചികില്‍സയിലാണ്. വിവിധ ലോകരാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, രോഗികളുടെ എണ്ണം, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ബ്രസീല്‍- 43,49,544 (1,32,117), റഷ്യ- 10,68,320 (18,635), പെറു- 7,33,860 (30,812), കൊളംബിയ- 7,21,892 (23,123), മെക്‌സിക്കോ- 6,71,716 (71,049), ദക്ഷിണാഫ്രിക്ക- 6,50,749 (15,499), സ്‌പെയിന്‍- 5,93,730 (29,848), അര്‍ജന്റീന- 5,65,446 (11,667).